ദൈവമില്ലെന്ന വാദവുമായി ശാസ്ത്രജ്ഞൻ സ്റ്റീഫന്‍ ഹോക്കിങ്. ഒരു സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദൈവം, മനുഷ്യന്റെ ഭാവി, അന്യഗ്രഹജീവികൾ തുടങ്ങിയ വിഷയങ്ങളിൽ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഈ പ്രപഞ്ചം എങ്ങനെ നിര്‍മ്മിക്കപ്പെട്ടു, നിലനില്‍ക്കുന്നു എന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ശാസ്ത്രലോകത്തിന് ഒരുപാട് തെളിവുകളുണ്ട്. അതിനിടയില്‍ ദൈവം എന്ന വാക്കിന് യാതൊരു പ്രാധാന്യവുമില്ല. ഇന്ന് ജനങ്ങള്‍ പിന്തുടരുന്ന ദൈവ ശാസ്ത്രം മനുഷ്യര്‍ക്കിടയില്‍ അറിവിന്റെ അസമത്വം സൃഷ്ടിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദൈവ ശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം മനുഷ്യന്റെ ഭാവി എന്ന വിഷയത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.
ഭാവിയില്‍ ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് വികസിക്കുന്നതോടെ അതുവച്ച് രൂപീകരിക്കപ്പെടുന്ന യന്ത്രങ്ങള്‍ മനുഷ്യനെ 100 കൊല്ലത്തിനുള്ളില്‍ കീഴടക്കിയേക്കും.
ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സിന്റെ കാര്യത്തില്‍ ഇപ്പോഴേ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ അന്യഗ്രഹ ജീവികള്‍ പ്രപഞ്ചത്തിലുണ്ടായിരിക്കാമെന്നും അവ നമ്മെ കീഴടക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു.