വോളിബോള്‍ മത്സരം കാണാന്‍ ശ്രമിച്ചതിന് തടവിലായ യുവതി ജയില്‍ മോചിതയായി
പുരുഷന്മാരുടെ വോളിബോള്‍ മത്സരം കാണാന്‍ ശ്രമിച്ചതിന് തടവിലായ ബ്രിട്ടീഷ് ഇറാനിയന്‍ യുവതി ഗോഞ്ചേ ഗവാമി ജയില്‍ മോചിതയായി.കോടതി യുവതിക്ക് ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണിത്. 30,700 ഡോളര്‍ ജാമ്യത്തുക കെട്ടി വച്ചതിന് ശേഷമാണ് യുവതിയ്ക്ക് ജാമ്യം ലഭിച്ചത്.
കഴിഞ്ഞ ജൂണ്‍ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇറാനും ഇറ്റലിയും തമ്മില്‍ നടന്ന പുരുഷന്മാരുടെ വോളിബോള്‍ മത്സരം കാണാനായി സ്റ്റേഡിയത്തിലേക്ക് കയറാന്‍ ശ്രമിച്ച യുവതിയെ ഇറാനിയന്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഒരു വര്‍ഷത്തെ കഠിന തടവാണ് ഗവാമിയ്ക്ക് ഇറാനിയന്‍ കോടതി വിധിച്ചത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ആഫ്രിക്കന്‍ ആന്‍ഡ് ഓറിയന്റല്‍ സ്റ്റഡീസില്‍ നിന്ന് ബിരുദം നേടിയ ഗോഞ്ചേ ഗവാമി സാമൂഹിക പ്രവര്‍ത്തകയാണ്.