മരണം പേറുന്ന 'ഗാസ'; മരണം 1323, പരുക്കേറ്റവര്‍ 6,800
വ്യാഴം, 31 ജൂലൈ 2014 (11:19 IST)
കനത്ത ആക്രമണം തുടരുന്ന ഗാസയില്‍ നരവേട്ട തുടരുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 1323പേര്‍ കൊല്ലപ്പെട്ടു. പരുക്കെറ്റവരുടെ എണ്ണം 6,800 കവിയുകയും 2,15,000 സ്വദേശികള്‍ അവരുടെ വീട് വിട്ട് പോവുകയും ചെയ്തു. ഇന്നലെ മാത്രം 96 പലസ്തീന്‍കാര്‍ മരിച്ചു.
ഇന്നലെ ഗാസയിലെ ജബാലിയയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പിന് നേരെ നടന്ന ഷെല്‍ ആക്രമണത്തില്‍ 20പേര്‍ മരിച്ചു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 3300 പലസ്തീന്‍കാര്‍ അഭയം തേടിയിരുന്ന സ്കൂളിലെ യുഎന്‍ അഭയാര്‍ഥി ക്യാമ്പിന് നേരെ പുലര്‍ച്ചെയാണു ഷെല്‍വര്‍ഷം ഉണ്ടായത്.
യാതൊരു മുന്നറിയിപ്പുമില്ലാതെ നടന്ന ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ എല്ലാം തന്നെ തകര്‍ന്ന സ്കൂള്‍ കെട്ടിടത്തിന് അടിയിലാണ്.
ഗാസക്കെതിരായി ഇസ്രായേല്‍ നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമുള്ള ആക്രമണമാണ് തുടരുന്നത്. 2012ല്‍ നടന്ന ആക്രമണം എട്ട് ദിവസം മാത്രമാണ് തുടര്‍ന്നത്. 2008ല്‍ 22 ദിവസം നീണ്ടുനിന്ന ആക്രമണമാണ് ഇസ്രായേല്‍ നടത്തിയത്. ജൂലൈ എട്ടിന് മൂന്ന് ഇസ്രായേല്‍ യുവാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് ആരംഭിച്ച ഗാസക്കെതിരായ ആക്രമണം 23ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.