ഗാസയില്‍ ഇസ്രയേല്‍ കര ആക്രമണം ആരംഭിച്ചു

വെള്ളി, 18 ജൂലൈ 2014 (09:43 IST)
ഗാസയില്‍ ഇസ്രയേല്‍ കരയാക്രമണം ആരംഭിച്ചു. ഹമാസ് ആക്രമണം രൂക്ഷമായതിനെത്തുടര്‍ന്നാണ് കരയാക്രമണം നടത്താന്‍ നിര്‍ബന്ധിതരായതെന്നാണ് ആക്രമണത്തിന് ഇസ്രയേല്‍ നല്‍കിയ വിശദീകരണം. ആക്രമണത്തിന് കനത്ത വിലനല്‍കെണ്ടിവരുമെന്നും ആക്രമത്തെ നേരിടാന്‍ തയ്യാറാണെന്നും  ഹമാസിന്റെ വക്താവ് അറിയിച്ചു.

ഇന്നലെ രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ  ഇസ്രയേലും ഹമാസും താത്കാലിക വെടിനിറുത്തല്‍ പ്രഖ്യപിച്ചിരുന്നു. യുഎന്‍ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു വെടിനിറുത്തല്‍.പ്രദേശവാസികള്‍ ഗാസയില്‍ നിന്ന് ഒഴിഞ്ഞു പൊകണമെന്ന ഇസ്രയേലിന്റെ ആവശ്യം ഹമാസ് തള്ളി.

ഇതുവരെ ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ 240 ഓളം പാലസിതീന്‍ നിവാസികള്‍ക്ക്  മരണം സംഭവിച്ചെന്നാണ് കണക്കുകള്‍, ഇതില്‍ 77 ശതമാനത്തോളം ആളുകളും സാധാരണക്കാരാണെന്ന് യു എന്‍ റിപ്പോര്‍ട്ട് പറയുന്നു‍. 12 വയ്സ്സിനുതാഴെയുള്ള 14 ഓളം കുട്ടികള്‍ക്ക് ആക്രമണത്തില്‍ മരണം സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍



 

വെബ്ദുനിയ വായിക്കുക