മുന്‍ ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയുടെ മകന് വധശിക്ഷ
2011 ലെ ജനകീയ വിപ്ലവകാലത്ത് പ്രക്ഷോഭകരെ അടിച്ചമര്‍ത്തിയതടക്കമുള്ള കുറ്റങ്ങള്‍ക്ക് മുന്‍ ഏകാധിപതി മുവാമര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫിക്ക് വധശിക്ഷ.
ഇദ്ദേഹത്തിനൊപ്പം മറ്റ് എട്ടുപേര്‍ക്കും കോടതി വധശിക്ഷ വിധിച്ചു. വിധി പറയുമ്പോള്‍ സെയ്ഫ് കോടതിയിലുണ്ടായിരുന്നില്ല.സിന്‍ടാന്‍ നഗരത്തില്‍വെച്ച് വിമത സംഘടന ഒളിവിലായിരുന്ന സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫിയെ വിമതര്‍ പിടികൂടുകയായിരുന്നു.
ഗദ്ദാഫിയുടെ കാലത്തെ രഹസ്യാന്വേഷണ വിഭാഗം തലവന്‍ അബ്ദുള്ള അല്‍ സനൂസി, അന്നത്തെ പ്രധാനമന്ത്രി ബ്ഗ്ദാദി അല്‍ മഹമൂദി എന്നിവരും വധശിക്ഷ നേരിടുകയാണ്. ഇവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അനുമതിയുണ്ടാകും.