ജി-7നു പകരം ലോകശക്തികളുടെ മറ്റൊരു കൂട്ടായ്മ വരുന്നു; ചൈനയെ ഉള്‍പ്പെടുത്താത്ത ജി-11ല്‍ ഇന്ത്യ

ശ്രീനു എസ്

വ്യാഴം, 4 ജൂണ്‍ 2020 (13:45 IST)
ലോകത്തിലെ ശക്തരായ രാഷ്ടങ്ങളുടെ സംഘടനയായ ജി-7 പകരം ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്ന് രാഷ്ട്രങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ച് ജി-11 രൂപം നല്‍കാനൊരുങ്ങി അമേരിക്ക. നിലവില്‍ അമേരിക്കയ്ക്കു പുറമേ ബ്രിട്ടന്‍ കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ജി-7നില്‍ ഉള്ളത്. നേരത്തേ ജി-8 ആയിരുന്ന സംഘടന, റഷ്യയുടെ പിന്‍മാറ്റത്തോടെയാണ് ജി-7 ആയത്.
 
ഇന്ത്യക്കുപുറമേ റഷ്യ, ആസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് ജി-11 രൂപീകരിക്കുന്നത്. അടുത്ത ജി-7ഉച്ചകോടി അമേരിക്കയില്‍ വച്ചാണ് നടക്കുന്നത്. ഇതിലേക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിക്കുകയും പ്രധാനമന്ത്രി ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍