സ്വവര്‍ഗാനുരാഗികള്‍ക്കായുള്ള മാര്‍പ്പാപ്പയുടെ നിര്‍ദേശം തള്ളിപ്പോയി
സ്വവര്‍ഗാനുരാഗികളെ അംഗീകരിക്കാനുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിര്‍ദേശം ബിഷപ്പുമാര്‍ തള്ളി. അസാധാരണ സിനഡില്‍ അവതരിപ്പിച്ച സ്വവര്‍ഗാനുരാഗികളെ അംഗീകരിക്കല്‍ വിവാഹമോചനം നേടി പുനര്‍വിവാഹം ചെയ്ത കത്തോലിക്ക വിശ്വാസികളെ അംഗീകരിക്കല്‍ എന്നീ പ്രധാന കരടിലെ ആവശ്യങ്ങളാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനാകാതെ തള്ളിപ്പോയത്.
കരടിന് അംഗീകാരം ലഭിച്ചില്ലെങ്കിലും 50 ശതമാനത്തിലേറെ വോട്ടു നേടാനായി. യാഥാസ്ഥിതികരാണ് ഈ നിര്‍ദേശത്തെ ഏറ്റവും അധികം എതിര്‍ത്തത്. അതേസമയം ബിഷപ്പുമാരുടെ നടപടി നിരാശപ്പെടുത്തുന്നതായി യുഎസിലെ കത്തോലിക്ക സ്വവര്‍ഗാനുരാഗികളുടെ സംഘടനകള്‍ പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന സാധാരണ സിനഡില്‍ വിഷയം ഈ കാര്യം ചര്‍ച്ചയ്ക്ക് വരുമെന്നും. തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നും വിശ്വസിക്കുന്നതായി സംഘടനകള്‍ വ്യക്തമാക്കി.