ലങ്കയിലെ ആഭ്യന്തര യുദ്ധത്തില്‍ നടന്നത് എന്താണെന്ന് ലോകം അറിയണം: മാര്‍പാപ്പ

ചൊവ്വ, 13 ജനുവരി 2015 (15:06 IST)
ശ്രീലങ്കയില്‍ നടന്ന ആഭ്യന്തര യുദ്ധത്തെക്കുറിച്ചുള്ള സത്യങ്ങള്‍ വ്യക്തമായി വെളിച്ചത്ത് കൊണ്ടുവരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശ്രീലങ്കയിലെത്തിയ വേളയിലാണ് മാര്‍പാപ്പ രാജ്യത്ത് നടന്ന ആഭ്യന്തര യുദ്ധത്തെക്കുറിച്ച് സംസാരിച്ചത്.

രാജ്യത്ത് ഉണ്ടായ ആഭ്യന്തര യുദ്ധത്തെക്കുറിച്ചുളള സത്യങ്ങള്‍ ലോകത്തിന് മുന്നില്‍ തെളിയിക്കണം. അതിലൂടെ എല്ലാ വിഭാഗങ്ങളും തമ്മിലുള്ള സൌഹാര്‍ദം മെച്ചപ്പെടുമെന്നും. ആഭ്യന്തരയുദ്ധം ഉണ്ടാക്കിയ മുറിവുണക്കാന്‍ ഇത് സഹായകമാകുമെന്നും മാര്‍പാപ്പ കൊളംബോയില്‍ പറഞ്ഞു.

തനിക്കും പുതിയ ഭരണകൂടത്തിനും മാര്‍പാപ്പയുടെ സന്ദര്‍ശനം അനുഗ്രഹ പ്രദമാണെന്ന് പുതിയ പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു. കൊളംബോ വിമാനത്താവളത്തിലെത്തിയ മാര്‍പാപ്പയ്ക്ക് ഉജ്ജ്വലമായ സ്വീകരണമാണ് സിരിസേന നല്‍കിയത്. തമിഴ്, സിംഹള വിഭാഗങ്ങളുമായും ബുദ്ധമത നേതാക്കളുമായും മാര്‍പ്പാപ്പ ചര്‍ച്ചകള്‍ നടത്തുകയും ആഭ്യന്തരയുദ്ധത്തില്‍ ഏറെ കെടുതികളുണ്ടായ ശ്രീലങ്കയുടെ വടക്കന്‍ മേഖല മാര്‍പാപ്പ സന്ദര്‍ശിക്കുകയും ചെയ്യും. കൂടാതെ ഇന്ത്യക്കാരനായ മിഷണറി ജോസഫ് വാസിനെ ശ്രീലങ്കയിലെ ആദ്യത്തെ വിശുദ്ധനായി മാര്‍പ്പാപ്പ പ്രഖ്യാപിക്കുകയും ചെയ്യും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക