കൗമാര കേന്ദ്രത്തില്‍ തീപിടിത്തം: 19 പെൺകുട്ടികള്‍ക്ക് ദാരുണാന്ത്യം

വ്യാഴം, 9 മാര്‍ച്ച് 2017 (09:49 IST)
ഗ്വാട്ടിമലയിലെ കൗമാര കേന്ദ്രത്തിലെ തീപിടിത്തത്തില്‍ 19 പെൺകുട്ടികൾ മരിച്ചു. 25 പേർക്ക്​പരിക്ക്. സാൻ ജോസ്​ പിനുലയിലെ വിർജൻ ഡി അസൻഷൺ ഷെൽട്ടർ ഹോമിലാണ്​ തീപിടിത്തമുണ്ടായത്​. 
 
ഗ്വാട്ടിമല സിറ്റിയിൽ നിന്ന്​ 25 കിലോ മീറ്റർ അകലെയാണ്​ സംഭവം നടന്നത്. സ്ഥാപനത്തിലെ അന്തേവാസികൾ തന്നെയാണ്​ തീയിട്ടതെന്ന പ്രാഥമിക നിഗമനത്തിലാണ്​ പൊലീസ്​.
 
കൗമാര കേന്ദ്രത്തിനെതിരെ നിരവധി പരാതികൾ നേരത്തെ ഉയർന്നിരുന്നു. കേന്ദ്രത്തിലെ പല പെൺകുട്ടികളും പീഡനത്തിനിരയായതായും റിപ്പോർട്ടുകളുണ്ട്​. 
 

വെബ്ദുനിയ വായിക്കുക