ഫേസ്ബുക്ക് നിലപാട് മാറ്റി, ഇനി തോന്നുംപടി വിഹരിക്കാന്‍ പറ്റില്ല
ശനി, 21 മാര്‍ച്ച് 2015 (11:52 IST)
എന്തുവേണമെങ്കിലും ഷെയര്‍ ചെയ്യാമെന്നുള്ള ഒറ്റക്കാരനത്താല്‍ ഫേസ്ബുക്കും ട്വിറ്ററും പലതരത്തില്‍ അപമാനങ്ങള്‍ക്കും പ്രതികാരത്തിനും എന്തിനേറെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും വേദിയായിരുന്നു. ഇനി അങ്ങനെ നടപ്പില്ല. എന്തും ഏതും ആര്‍ക്കും എങ്ങനെ വേണമെങ്കിലും ഷെയര്‍ ചെയ്യാമെന്ന വാഗ്ദാനം ഫെയ്സ്ബുക്കും ട്വിറ്ററുമെല്ലാം എന്നെന്നേക്കുമായി മാറ്റാന്‍ തുടങ്ങിക്കഴിഞ്ഞു.
തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതും ഒരാളെ ആക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതുമായ പോസ്റ്റുകള്‍ക്കാണ് ഫേസ്ബുക്ക് തടയിടുക. 'റിവഞ്ച് പോണ്‍ എന്നറിയപ്പെടുന്ന, ഒരാളോട് പ്രതികാരം ചെയ്യാന്‍ ലക്ഷ്യമിട്ടോ, ഒരാളുടെ അനുവാദമില്ലാതെയോ അയാളുടെ നഗ്നചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്യുന്ന നടപടിയും ഫേസ്ബുക്കില്‍ ഇനി നടക്കില്ല. കൂടാതെ നിരോധിത തീവ്രവാദ സംഘടനകള്‍ക്കും ഇനി സ്ഥാനം ഫേസ്ബുക്കിന്റെ പടിക്ക് പുറത്തായിരിക്കും. ഇത്തരം സംഘടനകളുടെ പട്ടികയും ഫെയ്സ്ബുക്ക് തയാറാക്കിയിട്ടുണ്ട്.
അതേസമയം ഫെയ്സ്ബുക്ക് നിലവിലുള്ള അതിന്റെ നയങ്ങളിലൊന്നും മാറ്റം വരുത്തിയിട്ടില്ലെന്ന് സ്ഥാപകന്‍ മാര്‍ക്ക് സുക്കെര്‍ബര്‍ഗ് പറഞ്ഞു. എങ്ങനെ മാന്യമായി ഫെയ്സ്ബുക്ക് ഉപയോഗിക്കാമെന്ന നിര്‍ദേശം മാത്രമാണു നല്‍കുന്നത്. ഏതൊക്കെ പോസ്റ്റുകള്‍ എന്തു കൊണ്ട് മാറ്റുന്നു എന്ന് ജനങ്ങളറിയണം എന്നതിനാണ് ഇതെന്നും സുക്കെര്‍ബര്‍ഗ് ബ്ളോഗില്‍ കുറിച്ചു. 1.39 ബില്യണ്‍ അംഗങ്ങളാണ് ഫേസ്ബുക്കില്‍ ഉള്ളത്. ഇത്രയും അംഗങ്ങളുള്ള ഫേസ്ബുക്കിനു പിന്നാലെ ട്വിറ്ററും, റെഡ്ഡിറ്റും സമാനമായ നടപ്ടികള്‍ തുടങ്ങിയിട്ടുണ്ട്.