ലോകസമ്പന്നരില്‍ ആറാമനായി സുക്കര്‍ബര്‍ഗ്
എണ്ണഭീമന്മാരായ ചാള്‍സിനെയും ഡേവിഡ് കോച്ചിനെയും മറികടന്ന് സുക്കര്‍ബര്‍ഗ് ലോകസമ്പന്നരില്‍ ആറാമത്. ഒറ്റദിവസം കൊണ്ട് സുക്കര്‍ബര്‍ഗിന്റെ ആസ്തിയില്‍ 40,000 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്.
കഴിഞ്ഞവര്‍ഷം നാലാം പാദത്തില്‍ ലാഭത്തില്‍ 52 ശതമാനം വര്‍ധനയുണ്ടായതായ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ ഫേസ്ബുക്കിന്റെ ഓഹരിമൂല്യം വര്‍ധിച്ചതാണ് അദ്ദേഹത്തിന്റെ ആസ്തി കുത്തനെ ഉയരാന്‍ കാരണമായത്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ്, അമാന്‍സിയോ ഒര്‍ട്ടേഗ, വാരന്‍ ബുഫറ്റ്, ആമസോണ്‍ ഉടമ ജഫ് ബെസോസ് തുടങ്ങിയ പ്രമുഖരാണ് 31കാരനായ സുക്കര്‍ബര്‍ഗിന് തൊട്ട് മുന്നിലുള്ള മറ്റു സമ്പന്നര്‍.