ലോകത്ത് മുഴുവനും ഇന്റര്‍നെറ്റ് എത്തിക്കുക എന്നതിന്റെ ഭാഗമായി ഫേസ്ബുക്ക് സ്വന്തം ഉപഗ്രഹം ബഹിരാകാശത്തെത്തിക്കാനൊരുങ്ങുന്നു. അമോസ്6 എന്ന ഉപഗ്രഹമാണ് ഇതിനായി തയ്യാറായിക്കൊണ്ടിരിക്കുന്നത്. ഉപഗ്രഹം 2016 ല് വിക്ഷേപിക്കുമെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.
ഫ്രാന്‍സ് കേന്ദ്രമായി പ്രവര്ത്തിക്കുന്ന യൂറ്റല്സാറ്റ് ആണ് ഈ പദ്ധതിയില് ഫേസ്ബുക്കിന്റെ സാങ്കേതിക പങ്കാളി. ആഫ്രിക്കന് ഗ്രാമങ്ങളില് ഇന്റര്നെറ്റ് എത്തിക്കുകയാണ് ഈ ഉപഗ്രഹത്തിന്റെ ആദ്യ ലക്ഷ്യമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. ലോകത്ത് മുഴുവന് ഇന്റര്‍നെറ്റ് എത്തിക്കാനുള്ള ഇന്റര്‍നെറ്റ്.ഒര്‍ജിയുടെ ഭാഗമായണ് ഉപഗ്രഹം വിക്ഷേപിക്കുക.
ബീമുകള് ഉപയോഗിച്ചായിരിക്കും ആഫ്രിക്കയുടെ വിദൂര പ്രദേശങ്ങളില് പോലും ഫേസ്ബുക്ക് ഇന്റര്‍നെറ്റ് എത്തിക്കുക എന്നാണ് റിപ്പോര്ട്ട്. ഇതുവരെ രാജ്യങ്ങളോ അന്താരാഷ്ട്ര സ്പൈസ് ഏജന്സികളോ അല്ലാതെ ആരും ഉപഗ്രഹം വിക്ഷേപിച്ചിട്ടില്ല. അതിനാല്‍ ഉദ്യമം വിജയിക്കുന്നതോടെ സ്വന്തമായി കൃത്രിമോപഗ്രഹമുള്ള ആദ്യ സ്വകാര്യകമ്പനി എന്ന നേട്ടം ഫേസ്ബുക്കിന് ലഭിക്കും.