2014 ന്റെ രണ്ടാം പകുതിയില്‍ ഫെയ്സ്ബുക്ക് ഇന്ത്യയില്‍ ആറായിരത്തോളം പോസ്റ്റുകള്‍ ബ്ളോക്ക് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണിത്. പ്രാദേശിക നിയമങ്ങള്‍ ലംഘിക്കുന്ന 9707 പോസ്റ്റുകളാണ് ഫെയ്സ്ബുക്ക് കഴിഞ്ഞ കൊല്ലത്തിന്റെ രണ്ടാം പകുതിയില്‍ ആകെ തടഞ്ഞത്. ഇവയില്‍ 5832 എണ്ണം ഇന്ത്യയിലാണു തടഞ്ഞതെന്ന് ഫെയ്സ്ബുക്ക് ഗോബല്‍ പോളിസി മാനേജ്മെന്റ് മേധാവി മോണിക്ക ബിക്കര്‍ട്ട് ബ്ളോഗിലൂടെ അറിയിച്ചു.
അതേസമയം വികസിത രാജ്യങ്ങളില്‍ ഈ പ്രവണത കുറവാണെന്നും ഫേസ്ബുക്കിന്റെ കണക്കുകളില്‍ പറയുന്നു. 140 കോടി അംഗങ്ങളുള്ള ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കില്‍, ഒട്ടേറെ വ്യത്യസ്ത താത്പര്യങ്ങളുള്ള ഗ്രൂപ്പുകളും വ്യക്തികളുമാണ് പ്രവര്‍ത്തിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ 'കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ്' പരിഷ്‌ക്കരിച്ചു. പുതുക്കിയ മാനദണ്ഡങ്ങളില്‍ ' വ്യക്തിവിദ്വഷവും ജാതിമതസ്പര്‍ധയും വര്‍ഗീയതയും വളര്‍ത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെയും, അശ്ലീല ഉള്ളടക്കങ്ങള്‍ക്കെതിരെയും, ഭീകരസംഘടനകളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും പരാതിപ്പെടാനും, അത്തരക്കാരെ റിപ്പോര്‍ട്ട് ചെയ്യാനും സംവിധാനമുണ്ട്. ഈ സംവിധാനപ്രകാരം പരാതി വരുന്ന ഏത് പോസ്റ്റുകളും ഫേസ്ബുക്ക് നിക്കാം ചെയ്യും.