എബോള: പ്രതിരോധമരുന്നിന്റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ വിജയം
വെള്ളി, 28 നവംബര്‍ 2014 (11:05 IST)
എബോളയ്ക്കെതിരെ വികസിപ്പിച്ച പ്രതിരോധ മരുന്നിന്റെ ആദ്യ ഘട്ടം പരീക്ഷണം വിജയമെന്ന് റിപ്പോര്‍ട്ടുകള്‍. 20 പേരിലാണ് ആദ്യ ഘട്ടം പരീക്ഷണം നടന്നത്.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിന്റെ ഒരു വിഭാഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലേര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡീസീസസ് ആണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ മരുന്ന് നല്‍കിയവരില്‍ എബോള വൈറസിനെതിരെ ആന്റിബോഡികള്‍ പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ പരീക്ഷണങ്ങള്‍ വിജയമായതോടെ കൂടതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറെടുക്കുകയാണ് തങ്ങളെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എബോള നിയന്ത്രണത്തിന് ഈ വാക്‌സിന് ഫലപ്രദമായ പങ്കുവഹിക്കാനാകുമെന്ന് ഗവേഷണം നടത്തിയ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് പറഞ്ഞു.