മാര്‍ച്ച് 20ന് പട്ടാപ്പകല്‍ യൂറോപ്പ് ആകമാനം ഇരുട്ടിലാകും...!

ബുധന്‍, 25 ഫെബ്രുവരി 2015 (19:38 IST)
1999നു ശേഷം ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സൂര്യ ഗ്രഹണത്തിന് യൂറോപ്പ് സാക്ഷിയാകാന്‍ പോകുന്നു. മാര്‍ച്ച് 20ന് നടക്കുന്ന ഗ്രഹണത്തില്‍ യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പട്ടാപ്പകല്‍ രാത്രിയായി മാറും. അന്ന് യൂറോപ്പില്‍ പതിക്കേണ്ട  84 ശതമാനം സൂര്യപ്രകാശവും ചന്ദ്രനാല്‍ മറയ്ക്കപ്പെടുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ഗ്ലാസ്‌കോ, അബെര്‍ഡീന്‍, എഡിന്‍ബര്‍ഗ് എന്നിവിടങ്ങളിലെ 94 ശതമാനം സൂര്യപ്രകാശത്തെയും ചന്ദ്രന്‍ മറയ്ക്കും. എന്നാല്‍ കണ്ണില്‍ കുത്തിയാല്‍ പോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാകും സ്‌കോട്ട് ലാന്‍ഡുകാര്‍. ഇവിടെ പതിക്കേണ്ട സൂര്യപ്രകാശത്തില്‍ ഏതാണ്ട് പൂര്‍ണമായും മറയ്ക്കപ്പെടും.
 
മാര്‍ച്ച് 20ന് കാലത്താണ് സൂര്യഗ്രഹണം അരങ്ങേറുന്നത്. 90 മിനുറ്റ് നേരം യൂറോപ്പ്, വടക്കെ അമേരിക്ക, റഷ്യ എന്നിവിടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം നിലനില്‍ക്കും. നോര്‍ത്തേണ്‍ സ്‌കാന്‍ഡിനേവിയ, ഫറോയ് ഐസ്ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ സമ്പൂര്‍ണ സൂര്യഗ്രഹണമുണ്ടാകും. ഏറ്റവും കൂടുതല്‍ നേരം സമ്പൂര്‍ണ സൂര്യഗ്രഹണം നിലനില്‍ക്കുക ഐസ്ലാന്‍ഡിന് കിഴക്ക് നോര്‍വീജിയന്‍ കടലിലായിരിക്കും. ഇവിടെ രണ്ട് മിനുറ്റും 47 സെക്കന്‍ഡുമായിരിക്കും സമ്പൂര്‍ണ സൂര്യഗ്രഹണം നിലനില്‍ക്കുക. ലണ്ടനില്‍ ഭാഗിക സൂര്യഗ്രഹണം രാവില 8.45നാണ് ആരംഭിക്കുക. രാവിലെ 9.31ന് ലണ്ടനിലെ ഗ്രഹണം മൂര്‍ധന്യത്തിലെത്തും. തുടര്‍ന്ന് രാവിലെ 10.41 ഓടെ ഗ്രഹണം അവസാനിക്കുകയും ചെയ്യും. 
 
എയര്‍ഡ് ഉയിഗിന് സമീപത്തുള്ള ലെവിസ് ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്തും സമ്പൂര്‍ണ സൂര്യഗ്രഹണമുണ്ടാകും. ഇവിടെ രാവിലെ 9.36 ആകുമ്പോഴേക്കും 98 ശതമാനം സൂര്യപ്രകാശവും മറയ്ക്കപ്പെടും. വടക്ക് പടിഞ്ഞാറന്‍ സ്‌കോട്ട്‌ലന്‍ഡ്, ഹെബ്‌റൈഡ്‌സ്, ഓര്‍ക്ക്‌നേസ്, ഷെട്ട്‌ലാന്‍ഡ് ഐസ്ലാന്‍ഡ് എന്നിവിടങ്ങളില്‍ 95 ശതമാനമായിരിക്കും ഗ്രഹണം. ഇതിന് മുമ്പ് ഇത്രയും വലിയ സൂര്യഗ്രഹണമുണ്ടായത് 1999 ഓഗസ്റ്റ് 11നായിരുന്നു. ഇനി ഇത്തരത്തില്‍ ഉണ്ടാകണമെങ്കില്‍ 2026വരെ കാത്തിരിക്കണം. അതേസമയം ലണ്ടന്റെ മുകളില്‍ പതിക്കുന്ന സൂര്യഗ്രഹണം മൂലം വൈദ്യുതി പ്രതിസന്ധിയുണ്ടാവുകയും യൂറോപ്പാകമാനം ഇരുട്ടിലാകാനുള്ള സാധ്യതയെപ്പറ്റി ഇലക്ട്രിസിറ്റി സിസ്റ്റം ഓപ്പറേറ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യൂറോപ്പില്‍ ഭൂരിഭാഗം വൈദ്യുതിയും ഉല്‍പാദിപ്പിക്കുന്നത് സൗരോര്‍ജമുപയോഗിച്ചാണ്. 
 
എന്നാല്‍ ഇത്ര്യും വലിയ സൂര്യഗ്രഹണം ദര്‍ശിക്കാന്‍ ഇന്ത്യാക്കാര്‍ക്ക് ഭാഗ്യമുണ്ടാവുകയില്ല. സൂര്യഗ്രഹണം ഇന്ത്യയിലുമുണ്ടാകുമെങ്കിലും വളരെ നേരിയതോതിലെ ബാധിക്കുകയുള്ളുവെന്നതിനാല്‍ ഇവിടെ അത് ദൃശ്യമാകുകയില്ല. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.11നായിരിക്കും ഇത് തുടങ്ങുന്നത്. രണ്ട് മിനുറ്റ് 47 സെക്കന്‍ഡ് മാത്രമെ ഇവിടെ അത് അല്‍പമെങ്കിലും അനുഭവപ്പെടുകയുള്ളൂ. 

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍