ഈജിപ്തില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്
ഈജിപ്തില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് തുടങ്ങി. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് രാജ്യത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2012ല്‍ അധികാരത്തില്‍ വന്ന മുഹമ്മദ് മുര്‍സി സര്‍ക്കാറിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് മുര്‍സിയെ സൈന്യം അട്ടിമറിയിലൂടെ പുറത്താക്കി.
തുടര്‍ന്ന് രണ്ടുവര്‍ഷമായി സൈന്യമാണ് ഈജിപ്തില്‍ ഭരണം നടത്തിയിരുന്നത്. തെരഞ്ഞെടുപ്പില്‍ സൈനിക മേധാവിയായ അബ്ദുല്‍ ഫത്തഹ് അല്‍സീസിയും ഇടതു സ്ഥാനാര്‍ത്ഥി ഹംദീന്‍ സബാഹിയുമാണ് സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍ അല്‍സീസി എളുപ്പത്തില്‍ അധികാരത്തിലേറുമെന്ന് നിരീക്ഷകര്‍ പറയുന്നു.
എന്നാല്‍ മുസ്ലിം ബ്രദര്‍ഹുഡ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്. സംഘടനയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്ത വിധം അംഗീകാരം കോടതിറദ്ദക്കുകയും ചെയ്തിരുന്നു. ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു.