എബോള കൊന്നൊടുക്കിക്കൊണ്ടേയിരിക്കുന്നു, മരണ ഭീതിയില്‍ പതിനായിരങ്ങള്‍

ശനി, 8 നവം‌ബര്‍ 2014 (09:34 IST)
ലോകമൊട്ടാകെ എബോള വൈറസ് ബാധയേ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം ഉടന്‍ തന്നെ 5000 കടക്കുമെന്ന ഭീതിപ്പെടുത്തുന്ന കണക്കുമായി ലോകാരോഗ്യ സംഘടന. രോഗബാധമൂലം ഇതുവരെയായി മരണപെട്ടത്  4950ല്‍ അധികം ആളുകളാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്.

നവംബര്‍ രണ്ടിനും നാലിനുമിടക്ക് മാത്രം എബോള ബാധിതരായ 132 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളായ ലൈബീരിയ, സിയറ ലിയോണ്‍, ഗിനിയ എന്നീ രാജ്യങ്ങളിലാണ് ഏറെയും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്തൊട്ടാകെ ഇതേവരെ 13,241 പേരെ ബാധിച്ചതായും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലൈബീരിയ, ഗിനിയ, സിയറ ലിയോണ്‍ എന്നീ രാജ്യങ്ങളില്‍ ഇപ്പോള്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കുറഞ്ഞിട്ടുണ്ട് എന്നതുമാത്രമാണ് ഏക ആശ്വാസം. എന്നാല്‍ ഇതുവരെയും രോഗബാദ എത്താതിരുന്ന മേഖലകളില്‍ രോഗം സാന്നിധ്യമറിയിച്ചത് ആശങ്ക ഉയര്‍ത്തുന്നത്. എന്നാല്‍ നൈജീരിയയും സെനഗലും എബോളയെ തടയുന്നതില്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്.

അതേ സമയം എബോള വൈറസ് ബാധ ശക്തമായ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ തടയുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. എബോള വൈറസുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണ കുറയാന്‍ ഇത്തരം നിയന്ത്രണങ്ങള്‍ കാരണമായേക്കുമെന്ന ആശങ്കയും ലോകാരോഗ്യ സംഘടന മുന്നോട്ട് വക്കുന്നുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക