തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണം 24000 കടന്നു

സിആര്‍ രവിചന്ദ്രന്‍

ശനി, 11 ഫെബ്രുവരി 2023 (12:02 IST)
തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണം 24000 കടന്നു. സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കടുത്ത മഞ്ഞുവീഴ്ചയും പുകമഞ്ഞും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുണ്ട്. 
 
നിരവധി നാശനഷ്ടങ്ങളാണ് ഭൂകമ്പത്തില്‍ ഉണ്ടായത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കൂടുങ്ങി കിടക്കുന്നതായാണ് വിവരം. ഭൂകമ്പത്തെ അതിജീവിച്ചവര്‍ വെള്ളവും ഭക്ഷണവും ചികിത്സയും ലഭിക്കാതെ മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍