ഭൂകമ്പം ഇറ്റലിയെ ഞെട്ടിച്ചു; മരണം 247, നൂറുകണക്കിന് ആളുകൾക്ക് പരുക്ക് - മരണസംഖ്യ ഉയരുമെന്ന് റിപ്പോര്‍ട്ട്

വ്യാഴം, 25 ഓഗസ്റ്റ് 2016 (12:05 IST)
മധ്യ ഇറ്റലിയിൽ ബുധനാഴ്ച പുലർച്ചെ ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 247 ആയി ഉയർന്നു. നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അമാട്രിസ്, അക്കുമോലി പട്ടണങ്ങളിലാണ് ഭൂകമ്പം ഏറെ നാശം വിതച്ചത്. ഈ പട്ടണങ്ങള്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. കെട്ടിടങ്ങളും വീടുകളും നശിച്ചു. റോഡുകള്‍ തകര്‍ന്ന കാരണം ഗതാഗതം താറുമാറായി. മിക്കയിടത്തും വൈദ്യതിബന്ധം തകര്‍ന്ന നിലയിലാണ്.

അംബ്രിയ, മാർച്ചേ, ലാസിയോ മേഖലകളിൽ  റിക്ടർ സ്കെയിലിൽ 6.0, 6.2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് രേഖപ്പെടുത്തിയത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

2009നുശേഷം ഇറ്റലിയിൽ ഉണ്ടായ ഏറ്റവും ശക്‌തമായ ഭൂകമ്പമാണിത്. അന്ന് ലാഅക്വിലായിലുണ്ടായ ഭൂകമ്പത്തിൽ 300പേർ മരണത്തിനു കീഴടങ്ങിയിരുന്നു.

വെബ്ദുനിയ വായിക്കുക