കൊളംബിയ - പനാമ അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം

ബുധന്‍, 29 ജൂലൈ 2015 (08:37 IST)
കൊളംബിയയുടെയും പനാമയുടെയും അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊളംബിയയിലെ അകാന്‍ഡിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ഇന്തൊനീഷ്യയിലെ പാപ്പുവ മേഖലയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജക്കൽ സർവേ അറിയിച്ചു. കിഴക്കന്‍ പപുവ പ്രവിശ്യയില്‍ പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 4.41നാണ് ഭൂചലനമു
 
ണ്ടായത്. കഴിഞ്ഞ ആഴ്‌ച പാകിസ്ഥാന്‍, നേപ്പാള്‍ എന്നിവടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക