മുഴുക്കുടിയന്‍മാര്‍ കൂടുതലുള്ള കേരളത്തിലെ മദ്യം വിഴുങ്ങികള്‍ അറിയാന്‍ അങ്ങ് ചൈനയില്‍ ഒരു ‘കുടിയാനായ പുത്ര‘നുണ്ട്. പ്രായം വെറും രണ്ടുവയസ്! കേട്ടിട്ട് ഞെട്ടണ്ട. സംഗതി സത്യമാണ് ചൈനയിലെ അനൂയി പ്രവിശ്യയിലുളള ചെംഗ് ചെംഗ് എന്ന കുട്ടിക്കുടിയനാണ് ചൈനയില്‍ ഇപ്പോഴത്തേ ശ്രദ്ദാ കേന്ദ്രം.
ചെംഗ് ചെംഗിനേ കള്ളികുടിക്കാന്‍ പഠിപ്പിച്ചതാകട്ടെ സ്വന്തം പിതാവ് തന്നെ! അത് ചെഗിന് പത്ത് മാസം മാത്രം പ്രായമുളളപ്പോഴാണ് എന്ന് കൂടി അറിഞ്ഞാലോ? സത്യത്തില്‍ അങ്ങനെയാണ് സംഭവിച്ചത്. വൈനില്‍ മുക്കിയ ചോപ്‌സ്റ്റിക്ക് കുഞ്ഞിന്റെ വായില്‍ വച്ച് കൊടുക്കുമ്പോള്‍ അതിത്രങ്ങ് പൊലിക്കുമെന്ന് ചെംഗിന്റെ അച്ഛനും കരുതിയിരിക്കില്ല.
ഏതായാലും ‘ഹരിശ്രീ‘ കുറിച്ചത് വെറുതെയായില്ല, കുടിയുടെ ലോകത്തേക്ക് സ്വന്തം പിതാവുപോലും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് ചെംഗ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. മദ്യത്തിന്റെ രുചി മനസ്സിലായതോടെ പിന്നീട് കിട്ടുന്ന അവസരത്തിലെല്ലാം ചെംഗ് ചെംഗ് മദ്യം അകത്താക്കാന്‍ തുടങ്ങി. രണ്ട് വയസ്സായപ്പോഴേക്കും ഇമചിമ്മാതെ ഒരു കുപ്പി ബിയര്‍ അകത്താക്കുന്ന പരുവത്തിലെത്തി!
എന്നാല്‍ കുട്ടിക്ക് അമിതമായി അളവില്‍ മദ്യം നല്‍കുന്നത് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തോടെ സംഭവം വിവാദമായിരിക്കുകയാണ്. അതിനു പിന്നാലെ ആന്തരികാവയവങ്ങളുടെ വളര്‍ച്ചയെ മദ്യപാനം പ്രതികൂലമായി ബാധിക്കുമെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞതോടുകൂടി മാതാപിതാക്കള്‍ മകന്റെ കുടി നിര്‍ത്താന്‍ പാടുപെടുകയാണിപ്പോള്‍.
മദ്യത്തെ മറക്കാന്‍ മകന് പാല്‍ കൊടുത്തു ശീലിപ്പിക്കാനാണ് അമ്മയുടെ തീരുമാനം. കണ്ണെത്തുന്നിടത്തു നിന്ന് മദ്യംക്കുപ്പികള്‍ മാറ്റി മദ്യത്തിന്റെ ഓര്‍മ്മകള്‍ മകന്റെ മസില്‍ നിന്ന് മായ്ക്കാനാണ് ഈ കുടുംബം ഇപ്പോള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇവരെ കബളിപ്പിച്ചും കരഞ്ഞും മിക്ക ദിവസങ്ങളിലും ചെംഗ് മദ്യം അകത്താക്കാറുണ്ട്...