വീടിന് തീ പിടിച്ചതായി സ്വപ്‌നം കണ്ട പെണ്‍കുട്ടി ഉറക്കത്തില്‍ നടന്നത് മൂന്ന് മൈല്‍!
ഞായര്‍, 21 സെപ്‌റ്റംബര്‍ 2014 (15:45 IST)
വീടിന് തീ പിടിച്ചതായി സ്വപ്‌നം കണ്ട പെണ്‍കുട്ടി ഉറക്കത്തില്‍ നടന്നത് മൂന്ന് മൈല്‍. കിടപ്പു മുറിയില്‍ നിന്ന് ഉറക്കത്തില്‍ എണീറ്റ് നടന്ന പെണ്‍കുട്ടി അടുത്ത ടൗണില്‍ വരെ ഉറക്കത്തില്‍ നടന്നു. കുട്ടിയെ വഴിയില്‍ സംശയമായ സാഹചര്യത്തില്‍ കണ്ട പൊലീസാണ് കുട്ടിയെ വീട്ടിലെത്തിച്ചത്.
ഒരു ദിവസം രാത്രി ഉറങ്ങാന്‍ കിടന്ന നാലുവയസുകാരി അടുത്ത ദിവസം രാവിലെ 6.30 ഓടെ വീട്ടില്‍ നിന്ന് മൂന്ന് മൈല്‍ അകലെയുളള ഹോന്നിംഗ്‌സ്വാഗ് ടൗണില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. കുട്ടി മുറിയില്‍ ഉണ്ടെന്ന ഉറപ്പിലായിരുന്നു മാതാപിതാക്കള്‍. കുട്ടിക്ക് പരുക്കൊന്നും പറ്റിയിട്ടില്ല.
വീടിന് തീ പിടിച്ചതായി സ്വപ്‌നം കണ്ടയുടന്‍ ഷൂ ധരിച്ച് വാതില്‍ തുറന്ന് വേഗം പുറത്തിറങ്ങി നടക്കുകയായിരുന്നു. അമ്മ അവധിക്കാലം ചെലവഴിക്കാന്‍ പോയിരുന്നതിനാല്‍ അമ്മയുടെ സഹോദരിക്കൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്.