രണ്ട് ജനനേന്ദ്രിയമുള്ള യുവാവ് യുവതികളുടെ ഹരം; ഇപ്പോൾ സ്വവർഗാനുരാഗി
ശനി, 3 ജനുവരി 2015 (14:38 IST)
രണ്ട് ജനനേന്ദ്രിയങ്ങളുള്ള ഇരുപത്തഞ്ചുകാരനായ യുവാവിന്റെ ആത്മകഥയില്‍ രസകരമായ അനുഭവങ്ങള്‍. താൻ നിരവധി പേരുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് യുവാവ് പുസ്തകത്തിൽ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു സ്വവർഗാനുരാഗിയായി തീര്‍ന്നുവെന്നും. രണ്ട് ജനനേന്ദ്രിയങ്ങളുള്ളത് ജീവിതത്തില്‍ ഒരിക്കലും പ്രശ്നമായി തോന്നിയിട്ടില്ലെന്നും, ഇതിലൂടെ നേട്ടങ്ങള്‍ മാത്രമാണ് ലഭിച്ചതെന്നും യുവാവ് പറയുന്നു.
നേരത്തേ ഒരു സ്ത്രീയുമായും പുരുഷനുമായും പതിവായി ബന്ധംപുലർത്തിയിരുന്നു. ഇവരെ കൂടാതെ നിരവധി യുവതികളുമായും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞതായും ഡബിൾ ഹെഡർ എന്ന പുസ്ത്കത്തിലൂടെ യുവാവ് പറയുന്നു. രണ്ട് ജനനേന്ദ്രിയങ്ങളുള്ളത് ഒരിക്കലും പ്രശ്നമായി തോന്നിയിട്ടില്ലെന്നും. തന്നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ താല്‍പ്പര്യമില്ലെന്നും യുവാവ് വ്യക്തമാക്കുകയും ചെയ്തു. അങ്ങനെ ചെയ്താൽ ഇപ്പോഴത്തെപ്പോലെ ഒരിക്കലും ജീവിക്കാനാവില്ല എന്നാണ് യുവാവ് പറയുന്നത്.
രണ്ട് ജനനേന്ദ്രിയങ്ങളുള്ള വിവരം മറച്ചുവെച്ചാണ് പലരുമായും ശാരീരിക ബന്ധത്തിലേർപ്പെട്ടത്. വളരെ ചുരുക്കം പേരില്‍ മാത്രം കാണുന്ന അവസ്ഥയാണ് യുവാവിന് ഉള്ളത്. ജനിക്കുമ്പോൾ തന്നെ ഇത് ശ്രദ്ധയിൽപ്പെടുന്നതിനാൽ അപ്പോൾ തന്നെ ശസ്ത്രക്രിയ നടത്തുകയാണ് പതിവ്.