ട്രംപ് വീണ്ടും പണിയൊപ്പിച്ചു; മാറിപ്പോയത് സ്വന്തം മകളെ - പണി കിട്ടിയത് മറ്റൊരു സ്ത്രീക്ക്
ബുധന്‍, 18 ജനുവരി 2017 (14:28 IST)
വിവാദങ്ങളുടെ തോഴനായ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വീണ്ടും വിവാദത്തില്‍. മകള്‍ ഇവാങ്കയെ പുകഴ്ത്തി ട്വീറ്റിൽ ട്രംപ് നടത്തിയ പരാമര്‍ശമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റെടുത്തത്.
‘ഇവാങ്ക നല്ല സ്ത്രീയാണ്, മൗലികമായ സ്വഭാവസവിശേഷതകളുള്ള കൂലിന വനിത’ - എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. എന്നാല്‍ അദ്ദേഹം ട്വീറ്റ് ടാഗ് ചെയ്തത് ഇവാങ്ക മാജിക് എന്ന പേരിലുള്ള മറ്റൊരു സ്ത്രീയെയാണ്. ഇതോടെയാണ് സംഭവം കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത്.
ട്രംപിന് അബദ്ധം പറ്റിയതോടെ നിമിഷങ്ങള്‍ക്കുള്ളിലാണ് ഇംഗ്ലണ്ടിലെ ബ്രൈറ്റണിൽ നിന്നുള്ള ലേബർ പാർട്ടി കൗൺസിലറായ ഇവാങ്ക മാജിക് ലോകശ്രദ്ധനേടിയത്.
അതേസമയം, നിയുക്ത അമേരിക്കൻ പ്രസിഡന്റിന് ഒരു സന്ദേശം നല്കാന് ഇവാങ്ക മാജിക് മറന്നില്ല. ഒരു പാട് ഉത്തരവാദിത്തങ്ങൾ ഉള്ളയാളാണ് താങ്കൾ. അതിനാൽ ട്വീറ്റ് ചെയ്യുമ്പോൾ അൽപം ശ്രദ്ധിക്കണമെന്നു അവര്‍ റീ ട്വീറ്റിൽ ട്രംപിനെ ഓർമിപ്പിച്ചു.