ട്രംപ് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അഭിസംബോധന ചെയ്യുന്നതില്‍ എതിര്‍പ്പുമായി സ്പീക്കര്‍

ചൊവ്വ, 7 ഫെബ്രുവരി 2017 (11:07 IST)
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ നിലപാടുമായി ബ്രിട്ടീഷ് പാര്‍ലമെന്റ് സ്പീക്കര്‍ ജോണ്‍ ബെര്‍കോ. ട്രംപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നതിലാണ് ബെര്‍കോ തന്റെ എതിര്‍പ്പ് വ്യക്തമാക്കിയത്.
 
ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നതിനെ വിലക്കണമെന്ന് അധോസഭാ സ്പീക്കര്‍ ജോൺ ബെര്‍കോ ആവശ്യപ്പെട്ടു. വര്‍ഗീയതയ്ക്കും ലിംഗവിവേചനത്തിനും എതിരായ പാര്‍ലമെന്റിന്റെ പ്രഖ്യാപിത നിലപാടുകളാണ് ട്രംപിനെ എതിര്‍ക്കാനുള്ള കാരണം.
 
നിലവിലെ സാഹചര്യത്തില്‍ ട്രംപിനെതിരായ പ്രതിഷേധം വര്‍ദ്ധിക്കുകയാണ്. കുടിയേറ്റ നിയമങ്ങള്‍ പരിഷ്കരിക്കുന്നതിന് മുമ്പേ ട്രംപിന്റെ നയങ്ങളെ താന്‍ എതിര്‍ത്തിരുന്നു. ട്രംപിനെ എതിര്‍ക്കുന്നുണ്ടെങ്കിലും യു എസുമായുള്ള ബന്ധത്തെ മാനിക്കുന്നതായും നയതന്ത്ര സന്ദര്‍ശനത്തിന് എതിരല്ലെന്നും ജോണ്‍ ബെര്‍കോ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക