നായ്‌ക്കളെ കൊന്നുതിന്നുന്ന ആഘോഷത്തിനെതിരെ ചൈനയില്‍ പ്രതിഷേധം; 400 വര്‍ഷമായി തുടരുന്ന ചടങ്ങിനെ എതിര്‍ക്കില്ലെന്ന് സര്‍ക്കാര്‍

ശനി, 11 ജൂണ്‍ 2016 (11:01 IST)
400 വര്‍ഷങ്ങളായി വന്മതിലിന്റെ നാട്ടില്‍ നടക്കുന്ന ആഘോഷത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചൈനയിലെ യുലിന്‍ നഗരത്തില്‍ നടന്നു വരുന്ന ആഘോഷത്തിന്റെ ഭാഗമായി ആയിരക്കണക്കിന് നായ്‌ക്കളെ കൊന്നൊടുക്കുന്നതിനെതിരെയാണ് എതിര്‍പ്പ് രൂക്ഷമായിരിക്കുന്നത്.

ജുണ്‍ 21ന് ആരംഭിച്ച് 30 ന് അവസാനിക്കുന്ന ആഘോഷത്തില്‍ ആയിരക്കണക്കിന് നായ്‌ക്കളെയാണ് കൊല്ലുന്നത്. ആഘോഷത്തിന്റെ ഭാഗമായി നായായുടെ മാസം ജനങ്ങള്‍ പാകം ചെയ്‌ത് ഭക്ഷിക്കുകയും ചെയ്യും. ഉഷ്ണകാലത്ത് നായയുടെ മാസം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. മറ്റ് മൃഗങ്ങളുടെ മാംസം കഴിക്കുന്ന പോലെ തന്നെയാണ് ഇതെന്നുമാണ് ആഘോഷത്തിനെ പിന്തുണയ്‌ക്കുന്നവര്‍ പറയുന്നത്.

അതേസമയം, നായ്‌ക്കളെ കൊല്ലുന്ന ആഘോഷത്തിനെതിരെ മൃഗസ്‌നേഹികള്‍ രംഗത്തെത്തി. ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ക്ക് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് നഗരത്തില്‍ വന്‍ പ്രതിഷേധം നടക്കുന്നത്. പ്രതിഷേധക്കാര്‍ സംഘടിക്കുകയും  ചിത്രങ്ങളും ബാനറുകളുമായി തെരുവിലിറങ്ങുകയും ചെയ്‌തു.

എന്നാല്‍ ഇത്തരത്തിലെ ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക അനുമതി നല്‍കിയിട്ടില്ലന്നും ചില സ്വകാര്യ ബിസ്‌നസുകാരാണ് ഇതിനു പിന്നിലെന്നുമാണ് യുലിനലെ സര്‍ക്കാര്‍ വൃത്തങ്ങളുടെ വാദം. ഇതിനാല്‍ തന്നെ വര്‍ഷങ്ങളായി നടക്കുന്ന അഘോഷത്തിന് തടയിടാന്‍ സര്‍ക്കാരിനും താല്‍‌പ്പര്യമില്ലാത്ത അവസ്ഥയാണ്.

വെബ്ദുനിയ വായിക്കുക