കാറിന്റെ വാതില്‍ അടക്കാത്തതിന് ഭര്‍ത്താവ് ഭാര്യയെ മൊഴിചൊല്ലി
വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (18:27 IST)
സൗദിയിലെ ജിദ്ദയില്‍ കാറിന്റെ വാതില്‍ അടച്ചു കൊടുത്തില്ല എന്ന കാരണം പറഞ്ഞ് യുവാവ് ഭാര്യയെ മൊഴിചൊല്ലി.ഒരു വിനോദയാത്ര കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് സംഭവം നടന്നത്. കാറില്‍നിന്നിറങ്ങി ഭാര്യ കുട്ടികളേയും കൂട്ടി വീടിനകത്തേക്ക് പോയി.
എന്നാല്‍ ഭര്‍ത്തവ് വീടിനകത്തായിരുന്ന ഭാര്യയോട് കാറിന്റെ വാതിലുകള്‍ വിളിച്ചു പറഞ്ഞു. കാറിന്റെ വാതില്‍ നിങ്ങള്‍ക്ക് അടച്ചുകൂടേ എന്ന് ഭാര്യ ചോദിച്ചതോടെ സംഭവം വഷളായി.
വാതില്‍ അടയ്ക്കാതെ വീട്ടില്‍ കയറേണ്ടെന്ന് ഭര്‍ത്താവ് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇയാള്‍ ഭാര്യയെ മൊഴിചൊല്ലുകയായിരുന്നു. സംഭവത്തേത്തുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി.പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ പല സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.