കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം 41 ആയി, 1287 പേർക്ക് രോഗ ബാധ,യൂറോപ്പിലേക്കും പടർന്നതായി സ്ഥിരീകരണം
കൊറോണ വൈറസ് ബാധ ഇതിനിടെ യൂറോപ്പിലേക്കും പടരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഫ്രാൻസിൽ മൂന്ന് പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ഫ്രാൻസ് ആഭ്യന്തരമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ചൈനയിൽ നിലവിൽ ആയിരത്തിലധികം ആളുകളാണ് ചികിത്സയിലുള്ളത്. ഇവർക്കായി പ്രത്യേക ആശുപത്രികളും സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
രോഗബാധയെ തുടർന്ന് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങള്‍ അടച്ചതായി ചൈനീസ് അധികൃതര്‍ അറിയിച്ചു. രോഗം ആദ്യം റിപ്പോർട്ട് ചെയ്ത വുഹാന്‍, ഹുവാങ്ഗാങ്, ഉജൗ,ഷിയാന്താവോ,ഷിജിയാങ്,ക്വിയാന്‍ജിയാങ്, ചിബി,ലിഷുവാന്‍, ജിങ്ജൗ, ഹുവാങ്ഷി തുടങ്ങിയ സ്ഥലങ്ങളിലാണ് നിയന്ത്രണമുള്ളത്. ഏകദേശം നാല് കോടിയോളം പേർ ഈ പ്രദേശങ്ങളിൽ പുറംലോകവുമായി ബന്ധമില്ലാതെയാണ് കഴിയുന്നത്.
നിലവിൽ ചൈന, ജപ്പാന്‍, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം,തയ്‌വാന്‍,ഹോങ്‌കോങ്,സിങ്കപ്പൂര്‍, മക്കാവു, ഫിലിപ്പീന്‍സ്, യു.എസ് എന്നിവിടങ്ങളിലാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.