സ്‌ഫോടനങ്ങളിലൂടെ ഇന്ത്യയില്‍ രക്തപ്പുഴയൊഴുക്കും; ദാവൂദിന്റെ മേല്‍നോട്ടത്തില്‍ മെട്രോ നഗരങ്ങളില്‍ ഡി കമ്പനി ഭീകരാക്രമണത്തിനു പദ്ധതിയിടുന്നു
ചൊവ്വ, 7 ജൂണ്‍ 2016 (13:57 IST)
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിനു സമാനമായ ഭീകരാക്രമണം ഡല്‍ഹിയില്‍ നടത്താന്‍ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം പദ്ധതിയൊരുക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ ഡി കമ്പനിയാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് സൂചന.
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പാകിസ്ഥാനില്‍ ഒളിവില്‍കഴിയുന്ന ദാവൂദ് തന്റെ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്കിയതായാണ് സൂചന. പൂനെ ആസ്ഥാനമാക്കി അനധികൃതമായി ആയുധ ഇടപാടുകൾ നടത്തുന്ന ദാവൂദിന്റെ സഹായിയാണ് ആക്രമണം നടത്താനുള്ള പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ഇതുസംബന്ധിച്ച വിവരം ഇന്റലിജൻസ് വൃത്തങ്ങൾക്ക് ലഭിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഭീകരാക്രമണം നടത്തുന്നതിനായി ഡി കമ്പനിയിലെ അംഗങ്ങള്‍ക്ക് ദാവൂദ് നിര്‍ദേശം നല്‍കുന്ന സന്ദേശങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ചോര്‍ത്തിയതില്‍ നിന്നാണ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ട് ലഭിച്ചത്. ഡൽഹി റയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷനുകൾ, വിമാനത്താവളം, ഡൽഹി നിയമസഭ എന്നിവിടങ്ങളിലാണ് ആക്രമണം നടത്താൻ പദ്ധതിയെന്നും റിപ്പോർട്ടിലുണ്ട്. ജില്ലാ പൊലീസ് വിഭാഗത്തിനാണ് ഇതുസംബന്ധിച്ച ആദ്യവിവരം ലഭിച്ചത്. അവർ പിന്നീട് ഇന്റലിജൻസിനെ വിവരം അറിയിക്കുകയായിരുന്നു.
മധ്യപ്രദേശ് സ്വദേശികളാണ് ആക്രമണത്തിനു നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇവര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്കുള്ള ആയുധങ്ങള്‍ ഡി കമ്പനി എത്തിച്ചു നല്‍കുമെന്നും അതിനായുള്ള നീക്കം ആരംഭിച്ചുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 1993ല്‍ മുംബൈയില്‍ നടന്ന ആക്രമണത്തിനു സമാനമായ ഭീകരാക്രമണമാണ് ദാവൂദ് ലക്ഷ്യംവയ്‌ക്കുന്നത്. ഇതേത്തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. ഭീകരാക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍ കര്‍ശന പരിശോധനയും നടക്കുന്നുണ്ട്.