ക്രൂഡ് ഓയില്‍ വില 60 ഡോളറിലേയ്ക്ക് കൂപ്പുകുത്തിയേക്കും
തിങ്കള്‍, 24 നവംബര്‍ 2014 (16:12 IST)
ഇന്ത്യ അടക്കമുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം പകര്‍ന്ന് എണ്ണ വില വീടും കുത്തനെ കുറഞ്ഞേക്കുമെന്ന് വിലയിരുത്തലുകള്‍ പുറത്തുവന്നു. ഈയാഴ്ച വിയന്നയില്‍ ചേരുന്ന ഒപെക് രാജ്ക്യങ്ങളുടെ യോഗത്തില്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനുള്ള തീരുമാനമുണ്ടായില്ലെങ്കില്‍ എണ്ണവില ബാരലിന് 60 ഡോളറിലേയ്ക്ക് കൂപ്പുകിത്തിയേക്കാമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ നവംബര്‍ 14ന് നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 76.76 ഡോളറില്‍ ബാരല്‍വിലയെത്തിയിരുന്നു. കഴിഞ്ഞ ജൂണിനുശേഷം വിലയില്‍ 34 ശതമാനമാണ് ഇടിവുണ്ടായത്. ദിനംപ്രതി 10 ലക്ഷം ബാരലെങ്കിലും ഉത്പാദനം കുറയ്ക്കുണമെന്ന നിര്‍ദേശം ഒപെക് രാജ്യങ്ങള്‍ മുന്നോട്ട് വച്ചിരുന്നു.
എങ്കിലും എണ്ണ കയറ്റുമതിയില്‍ ഗണ്യമായ സ്വാധീനമുള്ള സൌദി അറേബ്യ അതിനു തയ്യാറാകാതിരുന്നതിനേ തുടര്‍ന്നാണ് വിലയില്‍ കനത്ത ഇടിവുണ്ടായത്. യോഗത്തില്‍ ഉത്പാദനം കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തില്ലെങ്കില്‍ അത് എണ്ണവിലയില്‍ പ്രതിഫലിക്കുമെന്നാണ് മുന്നറിയിപ്പ്. സൌദിയുടെ നിലപാടനുസരിച്ചായിരിക്കും ഇനി ആഗോള എണ്ണ വിപണിയുടെ ഭാവി.