ക്രൂഡോയില്‍ വില വീണ്ടും കുറഞ്ഞു, പെട്രോള്‍,ഡീസല്‍ വില കുറഞ്ഞേക്കും

Webdunia
ബുധന്‍, 8 ജൂലൈ 2015 (14:16 IST)
ക്രൂഡ് ഓയില്‍ വിലയില്‍ വീണ്ടും ഇടിവ്. ഗ്രീസിലെ പ്രതിസന്ധിയും ചൈനീസ് ഓഹരി വിപണിയിലെ ഇടിവും കമ്മോഡിറ്റി വിപണിയില്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദമാണ് വിലക്കുറവുണ്ടാ‍കാന്‍ കാരണമായി കണക്കാക്കുന്നത്. ബ്രെന്‍ഡ് ക്രൂഡ് ഓയിലിന് 56.72 ഡോളറാണ് ഇപ്പോഴത്തെ വില. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 52.19 ഡോളറാണ്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ധനവില ഇനിയും കുയുമെന്നാണ് സൂചന. ഈ മാസം തുടക്കത്തില്‍ പൊതു മേഖലാ എണ്ണക്കമ്പനികള്‍ പെട്രോളിന് ലിറ്ററിന് 31പൈസയും ഡീസലിന് 71 പൈസയും കുറച്ചിരുന്നു.