ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പഴയ കൊക്കക്കോളയുടെ പരസ്യത്തില്‍: വിമര്‍ശനം

ശ്രീനു എസ്
വ്യാഴം, 17 ജൂണ്‍ 2021 (15:11 IST)
ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ വിമര്‍ശനവുമായി ചിലര്‍. റൊണാള്‍ഡോയുടെ പഴയ കൊക്കക്കോളയുടെ പരസ്യത്തിലെ ദൃശ്യങ്ങള്‍ ചൂണ്ടികാട്ടിയാണ് വിമര്‍ശനം. റൊണാള്‍ഡോ ഒരു കപട വ്യക്തിത്വത്തിനുടമായാണെന്നാണ് ഇവര്‍ പറയുന്നത്. യൂറോ 2020 യുടെ പത്രസമ്മേളനത്തില്‍ കൊക്കോകോള മാറ്റി വച്ച് പകരം വെള്ളം കുടിക്കുകയും കാണികളോട് വെള്ളം കുടിക്കു എന്ന് പറയുകയും ചെയ്യുന്ന റൊണാള്‍ഡോയുടെ വീഡിയോ ഒരുപാട് പേര്‍ പ്രശംസിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. 
 
അതുമൂലം കൊക്കക്കോളയുടെ ആഗോള വിപണിയിലെ ഷെയര്‍ വാല്യുവിലും വന്‍ നഷ്ടമുണ്ടായി. ഈ സാഹചര്യത്തിലാണ്  റൊണാള്‍ഡോ കൊക്കോകോളയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മുന്‍പ് അഭിനയിച്ച പരസ്യവുമായി ചിലര്‍ രംഗത്ത് വന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article