ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 24 ലക്ഷം പിന്നിട്ടു, അമേരിക്കയിൽ മരണസംഖ്യ 42,000 പിന്നിട്ടു

ചൊവ്വ, 21 ഏപ്രില്‍ 2020 (07:52 IST)
കൊറോണവൈറസ് മൂലം ലോകമെങ്ങുമുള്ള മരണനിരക്ക് വർധിക്കുന്നു. ഇതുവരെ 1,70,000 ആളുകളാണ് കൊവിഡ് ബാധിച്ച് ലോകമെങ്ങും മരണപ്പെട്ടത്.ലോകമെങ്ങുമായി ഇരുപത്തി നാലര ലക്ഷത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 6,42,000 ആളുകളാണ് രോഗമുക്തി നേടിയത്.
 
ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന മരണനിരക്കാണ് ഇറ്റലിയിലും സ്പെയിനിലും  തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.അതേസമയം അമേരിക്കയുൾപ്പടെയുള്ള പ്രദേശങ്ങളിൽ സ്ഥിതി ഇപ്പോഴും മോശമായാണ് തുടരുന്നത്. യുഎസിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1433 പേര്‍ മരിച്ചതായി ജോണ്‍ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പറയുന്നു.ഇതിൽ പകുതിയും ന്യൂയോർക്കിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍