ചൈനയിൽ ഐസ്ക്രീമിൽ കൊറോണ വൈറസ് സാനിധ്യം, പിടിച്ചെടുത്ത് നശിപ്പിച്ച് അധികൃതർ

ഞായര്‍, 17 ജനുവരി 2021 (11:06 IST)
ബെയ്ജിങ്: ചൈനയിലെ ഐസ്ക്രീമിൽ കൊറോണ വൈറസ് സാനിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. വടക്കൻ ടിയാൻജിൻ മുനിസിപ്പാലിറ്റി പ്രദേശത്താണ് സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് ആയിരക്കണക്കിന് ഐസ്ക്രീം പായ്ക്കറ്റുകൾ പിടിച്ചെടുത്ത് അധികൃതർ നശിപ്പിച്ചു. ഈ ഐസ്ക്രീം നിർമ്മിച്ചിരുന്ന കമ്പനിയിലെ ജീവനക്കാരെ ക്വാറന്റീനിലാക്കി. ടിയാന്‍ജിന്‍ ഡാകിയോഡാവോ ഫുഡ് കമ്പനി നിർമ്മിച്ച ഐസ്ക്രീമിലെ ചില ബാച്ചുകളിലാണ് കൊവിഡ് 19 സാനിധ്യം കണ്ടെത്തിയത് എന്നാണ് റിപ്പോർട്ടുകൾ. 4,836 ഐസ്ക്രീം ബോക്സുകളിൽ വൈറസ് സാനിധ്യം കണ്ടെത്തിയതായാണ് വിവരം. 2,089 ബോക്സുകൾ കമ്പനി ഇതിനോടകം നശിപ്പിച്ചു. കമ്പനിയിലെ 1,600 ഓളം ജീവനക്കാരെയാണ് ക്വാറന്റീനിലാക്കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍