കൊറോണ: ചൈനയിൽ മരണം 1335; ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 14,840 പേർക്ക്; ആലപ്പുഴയിലെ വിദ്യാർത്ഥിയെ ഇന്ന് ഡിസ്‌ചാർജ് ചെയ്യും

റെയ്‌നാ തോമസ്
വ്യാഴം, 13 ഫെബ്രുവരി 2020 (08:40 IST)
ചൈനയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1335 ആയി. ഹുബൈ പ്രവിശ്യയില്‍ ഇന്നലെ മാത്രം 242 പേരാണ് മരിച്ചത്. 14,840 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 48,206 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്.
 
ലോക വ്യാപകമായി കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ബാഴ്‌സലോണയില്‍ നടക്കാനിരുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസ് റദ്ദാക്കിയെന്ന് സംഘാടകര്‍ അറിയിച്ചു. കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ പൊതുപരിപാടികളും റദ്ദാക്കുകയാണെന്ന് ദലെ ലാമ അറിയിച്ചു.
 
രോഗം എവിടെക്കും വ്യാപിക്കാന്‍ ഇപ്പോഴും സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജാഗ്രത അവസാനിപ്പിക്കാന്‍ സമയമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ഗെബ്രേയേസസ് അറിയിച്ചു.
 
അതേ സമയം കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മെഡിക്കൽ വിദ്യാർത്ഥിയെ ഐസൊലേഷൻ വാർഡിൽ നിന്ന് ഇന്നു മാറ്റും. തുടർച്ചയായി പരിശോധന ഫലങ്ങൾ നെഗറ്റീവായതിനെ തുടർന്നാണ് പെൺകുട്ടിയെ മാറ്റുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article