റഷ്യ-യുക്രൈന്‍ യുദ്ധം: വിലവര്‍ധനപ്പേടിയില്‍ റഷ്യയില്‍ കോണ്ടം വില്‍പ്പന 170 ശതമാനം ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 21 മാര്‍ച്ച് 2022 (12:03 IST)
റഷ്യ-യുക്രൈന്‍ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ വിലവര്‍ധനപ്പേടിയില്‍ റഷ്യയില്‍ കോണ്ടം വില്‍പ്പന 170 ശതമാനം ഉയര്‍ന്നു. ഈസാഹചര്യത്തില്‍ ഡൂറെക്‌സ് കോണ്ടത്തിന്റെ നിര്‍മാതാക്കളായ ബ്രിട്ടീഷ് കമ്പനി റെക്കിറ്റും മറ്റുബ്രാന്റുകളും റഷ്യയില്‍ വ്യാപാരം ശക്തിപ്പെടുത്തുകയാണ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് റഷ്യയില്‍ കോണ്ടം വില്‍പ്പനം മാര്‍ച്ചില്‍ 170ശതമാനം വര്‍ധിച്ചതായി റഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈണ്‍ വ്യാപാരസ്ഥാപനമായ വൈല്‍ഡ്‌ബെരീസാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 
 
ഫാര്‍മസിമേഖലയില്‍ റഷ്യയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലകുതിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോണ്ടം വ്യാപാരം ശക്തമായി നടക്കുന്നത്. ഒരുവര്‍ഷം 600മില്യണ്‍ കോണ്ടമാണ് റഷ്യയില്‍ ഇറക്കുമതി ചെയ്യുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍