വാഹനാപകടത്തില്‍ പരിക്കേറ്റ കുറ്റിപ്പുറം സ്വദേശിക്ക് 1.03 കോടിരൂപ നഷ്ടപരിഹാരം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 24 ഡിസം‌ബര്‍ 2021 (09:22 IST)
വാഹനാപകടത്തില്‍ പരിക്കേറ്റ കുറ്റിപ്പുറം സ്വദേശിക്ക് 1.03 കോടിരൂപ നഷ്ടപരിഹാരം. കുറ്റിപ്പുറം കൊളക്കാട് വാരിയത്തുവളപ്പില്‍ അബ്ദുറഹിമിനാണ് നഷ്ടപരിഹാരം ലഭിച്ചത്. ദുബായ് കോടതിയുടെ വിധിയെ തുടര്‍ന്നാണ് തുക ലഭിച്ചത്. ഫുജൈറയില്‍ നടന്ന വാഹനപകടത്തില്‍ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിന്റെ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ മറ്റൊരുവാഹനം ഇടിക്കുകയായിരുന്നു. 2019ലാണ് അപകടം നടന്നത്. മാസങ്ങളോളം ചികിത്സയിലായിരുന്നു. കോടതിയില്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് അബ്ദുറഹ്മാന് അഞ്ച് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ലഭിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍