ഈജിപ്തില്‍ മാദ്ധ്യമ പ്രവർത്തകർക്ക് തടവ്

തിങ്കള്‍, 23 ജൂണ്‍ 2014 (15:20 IST)
ഈജിപ്തില്‍ അറബ് ടെലിവിഷൻ ചാനലായ അൽ ജസീറയുടെ മൂന്ന് പ്രതിനിധികൾക്ക് ഏഴു വർഷം തടവ്. പീറ്റർ ഗ്രെസ്തെ,​ മുഹമ്മദ് ഫാമി,​ ബഹേർ മുഹമ്മദ് എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്.

ഇവര്‍ നിരോധിത ഇസ്ളാമിക സംഘടനയായ മുസ്ളീം ബ്രദർഹുഡിനെ പിന്തുണച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇവര്‍ക്ക് ഏഴു വർഷം തടവ് ശിക്ഷ ലഭിച്ചത്. കൊയ്റോയിലെ  കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റു മൂന്നു വിദേശ മാദ്ധ്യമ പ്രവർത്തകർക്ക് 10 വർഷം തടവും ലഭിച്ചിട്ടുണ്ട്. മാദ്ധ്യമ പ്രവർത്തകർ ആറു മാസമായി തടവിലായിരുന്നു.

വെബ്ദുനിയ വായിക്കുക