ക്ലിന്റണുമായി എനിക്ക് പ്രണയമായിരുന്നു: മോണിക്ക ലെവന്‍സ്കി

ബുധന്‍, 7 മെയ് 2014 (10:46 IST)
തൊണ്ണൂറുകളില്‍ അമെരിക്കയെ പിടിച്ചു കുലുക്കിയ ബില്‍ ക്ലിന്റണ്‍- മോണിക്ക ലെവന്‍സ്കി പ്രണയ ബന്ധത്തിന് ആദ്യമായി ഔദ്യോഗിക സ്ഥിരീകരണം. തനിക്ക് മുന്‍ യുഎസ്‌ പ്രസിഡന്റ്‌ ബില്‍ ക്ലിന്റണുമായി ബന്ധമുണ്ടായിരുന്നു എന്ന് സ്വയം വെളിപ്പെടുത്തിക്കൊണ്ട് മോണിക്ക തന്നെ രംഗത്ത് വന്നതാണ് പുതിയ
 
സംഭവ വികാസം.

പരസ്പര സമ്മതത്തോടെയും എന്താണ് ചെയ്യുന്നതെന്നുള്ള അറിവോടെയുമാണ് ഞങ്ങളുടെ ബന്ധം മുന്നോട്ട് പോയതെന്നും എന്നാല്‍ പ്രസിഡന്റിനെതിരെയുള്ള നീക്കങ്ങള്‍ക്ക് തങ്ങളുടെ ബന്ധത്തെ കരുവാകുകയായിരുന്നു വെന്നും മോണിക്ക പറയുന്നു.

വാനിറ്റി ഫെയര്‍ എന്ന പ്രമുഖ അമേരിക്കന്‍ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മോനിക്ക ഇരുവരുടെയും ബന്ധത്തെപ്പറ്റി തുറന്നു പറഞ്ഞിരിക്കുന്നത്. അഭിമുഖത്തിന്റെ പൂര്‍ണ രൂപം മാസികയുടെ അടുത്ത ലക്കത്തില്‍ പ്രസിദ്ധീകരിക്കും

എന്നാല്‍ 2016 ല്‍ പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയായി ക്ലിന്റന്റെ ഭാര്യ കൂടിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഹിലാരി മത്സരിക്കാന്‍ തയാറെടുക്കുന്നതിനിടെ മോണിക്ക തന്റെ വെളിപ്പെടുത്തല്‍ പുറത്തുവിടുന്നത് രാഷ്ട്ര്രിയ ലക്ഷ്യത്തോടെയാണെന്ന് സംശയിക്കുന്നവരും കുറവല്ല

ഇന്റര്‍നെറ്റിലൂടെ പ്രചരിച്ച ആദ്യത്തെ നുണക്കഥയുടെ ബലിയാടാണ് താനെന്നും ഇത്തരത്തില്‍ നുണക്കഥകളില്‍ ജീവിതം തകര്‍ന്നയാളുകള്‍ക്കു വേണ്ടി കൂടിയാണ്‌ താന്‍ ഇപ്പോള്‍ ഇവയുടെയെല്ലാം സത്യങ്ങള്‍ പറയുന്നതെന്നും മോണിക്ക മാസികയില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക