ഇന്ത്യ പേടിക്കുക; അതിര്‍ത്തിയില്‍ ചൈനീസ് റെയില്‍പാത
ശനി, 16 ഓഗസ്റ്റ് 2014 (11:26 IST)
ഹിമാലയന്‍ പര്‍വ്വത പ്രദേശങ്ങളില്‍ സൈനിക നീക്കം ലക്ഷ്യമിട്ട് സിക്കിമിന് സമീപം ചൈനീസ് റെയില്‍പാത. ടിബറ്റിലെ രണ്ടാമത്തെ വലിയ പട്ടണവും പ്രവിശ്യാ തലസ്ഥാനവുമായ ലാസയില്‍ നിന്ന് ഷിഗാസെയിലേക്ക് 253 കിലോമീറ്റര്‍ ദൂരത്തിലാണ് പാത നിര്‍മിച്ചിട്ടുള്ളത്.
സിക്കിം കൂടാതെ നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികളിലൂടെ കടന്നു പോകുന്ന ഈ പാത ചൈനയില്‍ നിന്ന് ടിബറ്റിനെ ബന്ധപ്പെടാനുള്ള ലോകത്തിലെ ഏറ്റവും വലിയ റെയില്‍ മാര്‍ഗമാണിത്.
2020തോടെ ഇന്ത്യ, നേപ്പാല്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ കൂടുതല്‍ സാന്നിധ്യമറിയിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ചൈന നടത്തുന്ന നീക്കങ്ങള്‍ ഇന്ത്യക്ക് കടുത്ത് വെല്ലുവിളിയാണ് നല്‍കുന്നത്. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന മറ്റൊരു പദ്ധതിയും ചൈനയുടെ പരിഗണനയിലുണ്ട്.