കൊറോണ വരുമെന്ന് ഡിസംബറിൽ മുന്നറിയിപ്പ് നൽകി, ഭരണകൂടം വിശ്വസിച്ചില്ല; ഒടുവിൽ ഡോ. ലീയും മരണത്തിന് കീഴടങ്ങി

ചിപ്പി പീലിപ്പോസ്
വെള്ളി, 7 ഫെബ്രുവരി 2020 (08:26 IST)
ലോകത്തെയാകെ ഭയത്തിലാഴ്ത്തിയ കൊറോണ വൈറസിനെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയ ഡോക്ടർ കൊറോണ ബാധിച്ച് മരണപ്പെട്ടു. ചൈനീസ് ഡോക്ടര്‍ ലീ വെന്‍ലിയാങ് ആണ് വ്യാഴാഴ്ച കൊറോണ ബാധിച്ച് മരണപ്പെട്ടത്.
 
ലീ ചികിത്സിച്ച രോഗിയില്‍ നിന്നുമാണ് അദ്ദേഹത്തിന് കൊറോണ വൈറസ് ബാധ പകര്‍ന്നത്. കൊറോണയെ കുറിച്ച് ഇക്കഴിഞ്ഞ ഡിസംബറിൽ ഡോക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍ ഡോക്ടറുടെ മുന്നറിയിപ്പ് ആരോഗ്യ വകുപ്പും ലോക്കല്‍ പൊലീസും പാടേ അവഗണിച്ചു. വ്യാജ വാർത്ത പ്രചരിപ്പിക്കരുതെന്നും അങ്ങനെയുണ്ടായാൽ നടപടിയെടുക്കുമെന്ന് വരെ പൊലീസ് ഇദ്ദേഹത്തെ അറിയിച്ചു. 
 
ജനുവരി 20-നു കൊറോണ വൈറസ്‌ ബാധ ചൈനീസ്‌ സര്‍ക്കാര്‍ ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. ജനുവരി 30-ന്‌ ഡോക്‌ടറുടെ അടുത്ത സന്ദേശമെത്തി, “ഒടുവില്‍ എനിക്കും രോഗം സ്‌ഥിരീകരിച്ചു”. 
ഇപ്പോള്‍ കൊറോണ വൈറസ് ലോകമെങ്ങും പടർന്ന് പിടിക്കുമ്പോൾ അതുമൂലം നഷ്ടപെട്ടവരുടെ കൂട്ടത്തിൽ ലീ വെന്‍ലിയാങും ഉണ്ട്. നിലവിൽ കൊറോണ ബാധിച്ച്  ചൈനയില്‍ 560 പേരാണ് മരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article