വരണമാല്യമായി അണിഞ്ഞത് പെരുമ്പാമ്പുകളെ‍; കൌതുകമുണര്‍ത്തുന്ന ഒരു വിവാഹം - വീഡിയോ

വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (16:22 IST)
വിവാഹത്തിന് മാല അണിയിക്കുന്നതിനു പകരം വധൂവരന്‍മാര്‍ പരസ്പരം അണിയിച്ചത് പെരുമ്പാമ്പുകളെ. കഴിഞ്ഞ ആഴ്ചയില്‍ ചൈനയിലെ ജിലിന്‍ പ്രവിശ്യയിലായിരുന്നു വന്യജീവി സ്‌നേഹികളായ യുവാവും യുവതിയും ഇത്തരത്തില്‍ കൌതുകകരമായ രീതിയില്‍ വിവാഹിതരായത്.
 
വൂ ജിയാന്‍ഫെംഗ് എന്ന യുവാവും ജിയാംഗ് ഷൂ എന്ന യുവതിയുമാണ് 30 കിലോയും 15 കിലോയും ഭാരം വരുന്ന പെരുമ്പാമ്പുകളെ കഴുത്തിലണിഞ്ഞ് വിവാഹിതരായത്. പെരുമ്പാമ്പുകളെ അണിഞ്ഞ ശേഷം ഇരുവരും ആലിംഗനം ചെയ്യുകയും ചെയ്തു. 24 സെക്കന്റ് നീണ്ടുനില്‍ക്കുന്ന വിവാഹാഘോഷത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി.



ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക