താലിബാനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി ചൈന: സൗഹൃദത്തിന് തയ്യാറാണെന്ന് പ്രഖ്യാപനം

തിങ്കള്‍, 16 ഓഗസ്റ്റ് 2021 (16:42 IST)
അഫ്‌ഗാനിസ്ഥാനിൽ അധികാരം പിടിച്ച താലിബാനെ അംഗീകരിച്ച് ചൈന. താലിബാൻ ഭരണഗൂഡവുമായി സൗഹൃദത്തിന് തയ്യാറാണെന്ന് ചൈനീസ് വക്താവ് അറിയിച്ചു. അഫ്‌ഗാനിസ്ഥാനിൽ നിന്നും അമേരിക്ക പിന്മാറിയതിന് പിന്നാലെ തന്നെ താലിബാനുമായി സൗഹൃദത്തിന് ചൈന ശ്രമിച്ചുവരികയായിരുന്നു.
 
അഫ്‌ഗാനിസ്ഥാൻ വിഷയത്തിൽ ലോകരാജ്യങ്ങൾ മൗനം പാലിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ നീക്കം. 47 കിലോമീറ്റർ അതിർത്തി അഫ്ഗാനുമായി ഇന്ത്യ പങ്കിടുന്നുണ്ട്. കൂടാതെ ചൈനീസ് സർക്കാരിനെതിരെ പൊരുതുന്ന ഉയ്‌ഗൂർ മുസ്ലീം വിഭാഗങ്ങൾക്ക് താലിബാൻ സഹായം നൽകിയേക്കുമെന്ന് ഭയവും ചൈനയ്ക്കുണ്ട്.
 
കഴിഞ്ഞമാസം താലിബാനുമായി നടത്തിയ ചർച്ചയിൽ ഉയ്‌ഗൂർ വിഭാഗങ്ങൾക്ക് പിന്തുണ നൽകുന്ന സമീപനം ഉണ്ടാവില്ലെന്ന് താലിബാൻ ഉറപ്പുനൽകിയതായാണ് സൂചന. അഫ്‌ഗാനിസ്ഥാന്റെ പുനർനിർമാണത്തിനും വികസനത്തിനും ചൈനയുടെ സഹകരണം താലിബാനും പ്രതീക്ഷിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍