സർക്കാർ കീഴടങ്ങി, അഫ്‌ഗാൻ പിടിച്ചെടുത്ത് താലിബാൻ ഭീകരർ: മുല്ല അബ്‌ദുൾ ഗനി ബറാദർ പുതിയ പ്രസിഡന്റാകും

ഞായര്‍, 15 ഓഗസ്റ്റ് 2021 (16:36 IST)
കാബൂൾ: താലിബാൻ ഭീകരവാദികൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ അഫ്‌ഗാൻ സർക്കാർ അധികാരകൈമാറ്റത്തിന് സമ്മതിച്ചു.അഫ്‌ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി ഉടൻ തന്നെ രാജിവെയ്‌ക്കുമെന്നാണ് റിപ്പോർട്ടുകൾ. താലിബാന്റെ മുല്ല അബ്‌ദുൾ ഗനി ബറാദർ ആയിരിക്കും അടുത്ത പ്രസിഡന്റ്.
 
അഫ്‌ഗാനിസ്ഥാനിലെ സുപ്രധാന നഗരങ്ങളെല്ലാം കീഴടക്കിയതിന് പിന്നാലെ രാജ്യതലസ്ഥാനമായ കാബൂൾ താലിബാൻ വളഞ്ഞിരുന്നു. തുടർന്ന് സൈന്യത്തോട് പിന്മാറാൻ ആവശ്യപ്പെട്ടു. ജനനിബിഡമായ നഗരത്തിൽ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അധികാരം കൈമാറണമെന്നും താലിബാൻ ആവശ്യപ്പെട്ടു. ആരും തന്നെ പലായനം ചെയ്യേണ്ടതില്ലെന്നും താലിബാൻ അറിയിച്ചു. രാജ്യത്തിന്റെ പല പ്രവിശ്യകളും പോരാട്ടങ്ങൾ ഇല്ലാതെയാണ് താലിബാൻ പിടിച്ചെടുത്തത്
 
അതേസമയം അഫ്‌ഗാനിൽ തുടരുന്ന യുഎസ് പൗരന്മാർക്ക് നേരെ അക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ താലിബാന് മുന്നറിയിപ്പ് നൽകി. പ്രത്യേക വിമാനത്തിൽ ബ്രിട്ടനും അമേരിക്കയും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍