അതിർത്തി വിപുലീകരണം ലക്ഷ്യമല്ല, ഒരു രാജ്യവുമായും യുദ്ധത്തിന് ഉദ്ദേശമില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്

ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (08:30 IST)
ബെയ്ജിങ്: അതിർത്തിയിൽ ഇന്ത്യ ചൈന സംഘർഷം രൂക്ഷമായി നിലനിൽക്കുന്നതിനിടെ ഒരു രാജ്യവുമായും യുദ്ധത്തിന് ഉദ്ദേശിയ്ക്കുന്നില്ല എന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്. യുഎൻ പൊതുസഭയുടെ 75ആമത് സമ്മേളനത്തി സംസാരിയ്ക്കുമ്പോഴാണ് ഷി ജിൻ പിങ് ഇക്കാര്യം വ്യക്തമാക്കിയത്. അതിർത്തിയിൽ ധാരണ പാലിയ്ക്കാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല എന്ന വസ്തുത നിലനിൽക്കുമ്പോഴാണ് ചൈനീസ് പ്രസിഡന്റിന്റെ പ്രതികരണം.  
 
ആധിപത്യം സ്ഥാപിയ്ക്കലോ, അതിർത്തി വിപുലീകരണമോ, സ്വാധീന മേഖലകൾ സൃഷ്ടിയ്ക്കുകയോ ചൈന ഒരിയ്ക്കലും ലക്ഷ്യംവയ്ക്കുന്നില്ല. ഏതെങ്കിലും രാജ്യവുമായി ശീതയുദ്ധത്തിനോ സൈനിക ഏറ്റുമുട്ടലിനോ ചൈനയ്ക്ക് ഒരു ഉദ്ദേശവുമില്ല. അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും സമവായത്തിലൂടെ പരിഹരിയ്ക്കാനുള്ള ശ്രമങ്ങൾ തുടരും എന്നും ഷി ജിൻ പിങ് വ്യക്തമാക്കി. 
 
കൊവിഡ് വൈറസിന്റെ പേരിൽ ചൈനയെ കുറ്റപ്പെടുത്തുന്നതിനോടും ഷി ജിൻ പിങ് എതിർപ്പ് വ്യക്തമാക്കി. വൈറസിനെതിരെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ അന്താരാഷ്ര തലത്തിൽ സംയുക്തമാമായ നടപടിയാണ് വേണ്ടത് എന്നും രാഷ്ട്രീയവത്കരിയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണം എന്നും ഷി ജിൻ പിങ് സമ്മേളനത്തിൽ ആവശ്യപ്പെട്ടു.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍