മൂക്കിൽ സ്പ്രേ ചെയ്യുന്ന കൊവിഡ് വാക്സിൻ പരീക്ഷിയ്ക്കാനൊരുങ്ങി ചൈന

വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (08:44 IST)
ബെയ്ജിങ്: മൂക്കിൽ സ്പ്രേ ചെയ്യാൻ സാധിയ്ക്കുന്ന കൊവിഡ് വാക്സിൻ പരീക്ഷണത്തിന് അനുമതി നൽകി ചൈന. ഇതാദ്യമായാണ് മൂക്കിൽ സ്പ്രേ ചെയ്യുന്ന ഒരു വാക്‌സിൻ പരീക്ഷണത്തിന് ചൈന ആനുമതി നൽകുന്നത്. നവംബറോടെ വൈറസിന്റെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിയ്ക്കും. ഹോങ്‌കോങ് സർവകലാശാല, സിയാമെൻ സർവകലാശാല, ബെയ്ജിങ് വാൻതോയ് ബയോളജിയ്കൽ ഫാർമസി എന്നിവ ചേർന്നാണ് മൂക്കിൻ സ്പ്രേ ചെയ്യാൻ സാധിയ്ക്കുന്ന വാക്സിൻ വികസിപ്പിയ്ക്കുന്നത്. 
 
നൂറുപേരിലാണ് ഈ വാക്സിനിന്റെ ആദ്യഘട്ട പരീക്ഷണം നടത്തുക. മൂക്കിലൂടെ സ്പ്രേ ചെയ്യുന്ന വാക്സിൻ സ്വീകരിയ്കുന്നവർക്ക് കൊവിഡിൽനിന്നും മാത്രമല്ല എച്ച്1എൻ‌1, എച്ച്3എൻ2 ബി എന്നി ഇൻഫ്ലൂയെൻസ് വൈറസുകളിൽനിന്നും അകന്നുനിൽക്കാനാകും എന്ന് ബെയ്ജിങ് സർവകലാശാല പാറയുന്നു. ഇനാക്‌റ്റിവേറ്റഡ് വാക്സിൻ, എഡനോവൈറൽ വെക്റ്റൽ ബേസ്ഡ് വാക്സിൻ, ഡിഎൻഎ എംആർഎൻ‌എ വാക്സിൻ എന്നിങ്ങനെ മറ്റു നാലുതരത്തിലുള്ള കൊവിഡ് വാക്സിനുകളാണ് ചൈന വികസിപ്പിയ്കൂന്നത്. ഇതിൽ ഇനാക്‌റ്റിവേറ്റഡ് വാക്സിൻ ആയിരിയ്ക്കും ആദ്യം എത്തുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍