സേനാ പിൻമാറ്റം വേഗത്തിലാക്കും, ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിതല ചർച്ചയിൽ അഞ്ച് കാര്യങ്ങളിൽ ധാരണ

വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (07:41 IST)
മോസ്കോ: അതിർത്തിയിലെ സംഘർഷസ്ഥിതി അയവ് വരുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ക്വിയുമായും തമ്മിൽ നടന്ന കൂടിക്കാഴ്ച രണ്ടുമണിക്കൂർ നീണ്ടുനിന്നു. കൂടിക്കാഴ്ചയ്ക്കൊടുവിൽ അതിർത്തിയിൽ സംഘർഷത്തിന് അയവ് വരുത്തണം എന്ന സംയ്ക്ത പ്രസ്താവന ഇരു രാജ്യങ്ങളും മുന്നോട്ടുവച്ചു.
 
അതിർത്തിയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന ഇറക്കുന്നത്. ഇരു വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ചയിൽ അഞ്ച് കാര്യങ്ങളിൽ ധാരണയായി എന്നാണ് സംയുക്ത പ്രസ്താവാനയിൽനിന്നും വ്യക്തമാകുന്നത്. സേനകൾക്കിടയിൽ സംഘർഷാവസ്ഥ ലഘുകരിയ്ക്കക, സൈന്യങ്ങൾക്കിടയിൽ കൃത്യമായ അകലം നിലനിർത്തുക, സൈനികതല ചർച്ചകൾ തുടരുക, സേനാ പിൻമാറ്റം വേഗത്തിലാക്കുക. സ്ഥിതി സങ്കിർണമാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക എന്നീ കാര്യങ്ങളിലാൻ ് ധാരണയിലെത്തിയിരിയ്ക്കുന്നത്. 
 
ചർച്ച നടത്തനം എന്ന ആവശ്യം ചൈന ഇന്ത്യയ്ക്ക് മുൻപാകെ വയ്ക്കുകയായിരുന്നു. ഇതോടെയാണ് ഇരു വിദേശകാര്യമന്ത്രിമാരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. എസ് ജയശങ്കറുമായുള്ള ചർച്ചയ്ക്ക് തൊട്ടുമുൻപ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുമായും വാംഗ് ക്വി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചകൾ തുടരുമ്പോഴും ചൈന അത്രിത്തിയിൽ വൻതോതിൽ സൈനിക വിന്യാസം തുടരുന്നതായാണ് എന്നാണ് റിപ്പോർട്ടുകൾ. 
 
പാംഗോങ് തീരത്തെ ഫിംഗർ മൂന്നിനോട് ചേർന്ന് ചൈന വലിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ട്. അതിർത്തിയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സുഖോയ്, മിഗ് വിമാനങ്ങളുടെ വ്യോമ നിരീക്ഷണവും നടക്കുന്നുണ്ട്. ചൈനയ്ക്ക് കൃത്യമായ മുന്നറിയിപ്പ് നൽകുക എന്ന് കൂടി ലക്ഷ്യമിട്ടാണ് പോർ വിമാനങ്ങളുടെ വ്യോമ നിരീക്ഷണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍