ആഗോളപ്രശ്‌നങ്ങളില്‍ ചെറുരാജ്യങ്ങളുടെ കൂട്ടായ്‌മകൾ നിലനിർത്തി പോന്ന ആധിപത്യം അവസാനിച്ച് കാലമേറെയായതായി ലണ്ടനിലെ ചൈനീസ് എംബസി വക്താവ് പ്രസ്താവിച്ചു. എല്ലാ രാജ്യങ്ങൾക്കും തുല്യസ്ഥാനമാണുള്ളതെന്നാണ് തങ്ങളുടെ വിശ്വാസമെന്നും എല്ലാ രാജ്യങ്ങളുടേയും കൂട്ടായ ഇടപെടലിലൂടെ മാത്രമേ ആഗോള കാര്യങ്ങളില്‍ തീരുമാനങ്ങള്‍ ഉണ്ടാകാവൂ എന്നും ചൈന അറിയിച്ചു.
ലോകത്തിലെ സമ്പന്നരാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന യുഎസ്, കാനഡ, ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവയുടെ കൂട്ടായ്‌മയായ ജി7ന്റെ ഈ വർഷത്തെ സമ്മേളനത്തിനിടെയാണ് ചൈനയ്‌ക്കെതിരെ പ്രതിരോധം തീർക്കണമെന്ന തീരുമാനമുണ്ടായത്.