വവ്വാലുകളിൽ പുതിയ കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതായി ചൈനീസ് ഗവേഷകർ

ഞായര്‍, 13 ജൂണ്‍ 2021 (12:18 IST)
വവ്വാലുകളിൽ പുതിയ കൊറോണ വൈറസുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായി ചൈനീസ് ഗവേഷകർ. കോവിഡ്-19 പരത്തുന്ന വൈറസിന് സമാനമായ റിനോളോഫസ് പസിലസ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട വൈറസുകൾ വവ്വാലിൽ നിന്നും കണ്ടെത്തിയതാ‌യാണ് ഗവേഷകരുടെ അവകാശവാദം.ജനിതക ഘടന പ്രകാരം കോവിഡ്-19 പരത്തുന്ന കൊറോണ വൈറസിനോട് ഏറ്റവും കൂടുതല്‍ സാമ്യമുള്ള രണ്ടാമത്തെ വൈറസാണ് റിനോളോഫസ് പസിലസ്. 
 
മെയ് 2019 മുതല്‍ നവംബര്‍ 2020വരെ നീണ്ടുനിന്ന പഠനഫലമായാണ് ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.തെക്കുപടിഞ്ഞാറല്‍ ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ വന മേഖലയില്‍ നിന്നുള്ള വവ്വാലുകളെയാണ് പഠനവിധേയമാക്കിയത്. പുതിയതായി തിരിച്ചറിഞ്ഞ കൊറോണ വൈറസ് ബാച്ചില്‍ ചിലത് വവ്വാലുകളില്‍ വളരെ വ്യാപകമായി പടര്‍ന്നേക്കാമെന്നും മനുഷ്യരിലേക്കും എത്താമെന്നും റിപ്പോര്‍ട്ട് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍