നോര്‍വെ ക്ലാസിക് ചെസ് ടൂര്‍ണമെന്റില്‍ ആനന്ദ് രണ്ടാമത്

വെള്ളി, 26 ജൂണ്‍ 2015 (18:42 IST)
നോര്‍വെ ക്ലാസിക് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് രണ്ടാമതെത്തി. ഗ്രാന്‍ഡ് ചെസ് പരമ്പരയുടെ ഭാഗമായ ടൂര്‍ണമെന്റിലെ അവസാന റൗണ്ട് മത്സരത്തില്‍ വെസെലിന്‍ ടോപലോവുമായി സമനിലയില്‍ പിരിഞ്ഞതോടെയാണ് മുന്‍ ലോകചാമ്പ്യന്‍ കൂടിയായ ആനന്ദിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.

ടൂര്‍ണമെന്റില്‍ മൂന്ന് വിജയമാണ് ആനന്ദ് സ്വന്തമാക്കിയത്. മോശപ്പെട്ട ഫോമുമായി ടൂര്‍ണമെന്റ് കളിക്കാനെത്തിയ തനിക്ക് മൂന്ന് ജയം സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ആനന്ദ് പറഞ്ഞു. 75000 യു.എസ്. ഡോളര്‍ സമ്മാനത്തുകയുള്ള ടൂര്‍ണമെന്റില്‍ പതിമൂന്ന് പോയിന്റ് നേടിയ ടോപലോവാണ് ചാമ്പ്യന്‍. ആഗസ്റ്റില്‍ അമേരിക്കയിലെ സാന്‍ ലൂയിസിലും ഡിസംബറില്‍ ലണ്ടനിലുമാണ് പരമ്പരയിലെ മറ്റ് രണ്ട് മത്സരങ്ങള്‍.

വെബ്ദുനിയ വായിക്കുക